Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rubber In

ബു​ള്ളി​ഷ് മൂ​ഡിൽ റബർ

സൂ​പ്പ​ര്‍ എ​ല്‍​ നി​നോ പ്ര​തി​ഭാ​സ​ത്തി​ല്‍ ആ​ഗോ​ള റ​ബ​ര്‍ ഉ​ത്പാ​ദ​നം ചു​രു​ങ്ങു​ന്ന​ത് ട​യ​ര്‍ വ്യ​വ​സാ​യി​ക​ളെ​യും ക​യ​റ്റു​മ​തി​ക്കാ​രെ​യും ഒ​രുപോ​ലെ ആ​ശ​ങ്ക​യി​ലാ​ക്കി. റ​ബ​ര്‍ ഉ​ത്പാ​ദ​ന​ത്തേ​ക്കാ​ള്‍ ഡി​മാ​ന്‍​ഡ് ഉ​യ​രു​മെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ ക​രു​ത​ലോ​ടെ​യാ​ണ് വാ​ങ്ങ​ലു​കാ​ര്‍ ഓ​രോ ചു​വ​ടും വ​യ്ക്കു​ന്ന​ത്. താ​യ്‌​ല​ന്‍​ഡ് അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ലെ ക​യ​റ്റു​മ​തി​ക്കാ​ര്‍ പു​തി​യ ക​രാ​റു​ക​ളി​ല്‍ ഏ​ര്‍​പ്പെ​ടും മു​ന്നേ കാ​ലാ​വ​സ്ഥ സ്ഥി​തി​ഗ​തി​ക​ള്‍ അ​ടി​ക്ക​ടി വി​ല​യി​രു​ത്തു​ക​യാ​ണ്.

ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും ക​ര്‍​ഷ​ക​രെ തോ​ട്ട​ങ്ങ​ളി​ല്‍​നി​ന്നു പി​ന്തി​രി​പ്പി​ക്കു​ന്ന​തി​നാ​ല്‍ ടാ​പ്പിം​ഗ് ദി​ന​ങ്ങ​ള്‍ ചു​രു​ങ്ങി. താ​യ് വി​പ​ണി​യാ​യ ബാ​ങ്കോ​ക്കി​നൊ​പ്പം മ​ലേ​ഷ്യ​യി​ല്‍ ക്വാ​ലാം​പുര്‍ മാ​ര്‍​ക്ക​റ്റി​ലും വി​ല​ക്ക​യ​റ്റ സാ​ധ്യ​ത​ക​ള്‍ തെ​ളി​ഞ്ഞ് നി​ല്‍​ക്കു​ക​യാ​ണ്. കാ​ലാ​വ​സ്ഥ വി​ഭാ​ഗം താ​യ്‌​ലാ​ന്‍​ഡി​ലും മ​ലേ​ഷ്യ​യി​ലും മ​ഴ പ്ര​വ​ച​നം ന​ട​ത്തി​യി​ട്ടു​ണ്ട്.

ന​വം​ബ​റി​ലും ഡി​സം​ബ​റി​ലും ഈ ​സ്ഥി​തി​യി​ല്‍ കാ​ര്യ​മാ​യ മാ​റ്റം സം​ഭ​വി​ച്ചി​ല്ല​ങ്കി​ല്‍ റ​ബ​റ​ദി​ഷ്ഠിത വ്യ​വ​സാ​യ​രം​ഗം അ​ടു​ത്ത വ​ര്‍​ഷം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ല്‍ അ​ക​പ്പെ​ടാം. റ​ബ​ര്‍ ക്ഷാ​മം തു​ട​രു​ന്ന​തി​നാ​ല്‍ ജ​പ്പാ​ന്‍, ചൈ​ന, സിം​ഗ​പ്പു​ര്‍ അ​വ​ധി വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍ ഷോ​ർട്ട് പൊ​സി​ഷ​നു​ക​ള്‍​ക്ക് തി​ടു​ക്കം കാ​ണി​ക്കി​ല്ലെ​ന്ന​ത് ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​രെ​യും വാ​ങ്ങ​ലു​കാ​രാ​ക്കാം. ജ​പ്പാ​നി​ല്‍ റ​ബ​ര്‍ 15 വ​ര്‍​ഷ​ത്തെ ഉ​യ​ര്‍​ന്ന ത​ല​ത്തി​ലാ​ണ്.

റ​ബ​ര്‍ അ​വ​ധി വി​ല ക​ഴി​ഞ്ഞ ല​ക്കം സൂ​ചി​പ്പി​ച്ച 444 യെ​ന്നി​ലെ സ​പ്പോ​ര്‍​ട്ടി​ല്‍ പ​രീ​ക്ഷ​ണം ന​ട​ത്തി​യ ശേ​ഷ​മു​ള്ള തി​രി​ച്ചുവ​ര​വി​ല്‍ കി​ലോ 457 യെ​ന്‍ വ​രെ മു​ന്നേ​റി, ക്ലോ​സിം​ഗി​ല്‍ 452ലാ​ണ്. 450ന് ​മു​ക​ളി​ല്‍ തു​ട​രു​ന്ന​ത് ബു​ള്‍ ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍​ക്ക് ആ​ത്മ​വി​ശ്വാ​സം പ​ക​രും. ഈ ​വാ​രം 457-462ലെ ​പ്ര​തി​രോ​ധം മ​റി​ക​ട​ന്നാ​ല്‍ 470-478 നെ ​ല​ക്ഷ്യ​മാ​ക്കും. റ​ബ​റി​ന് 440-432 യെ​ന്നി​ല്‍ സ​പ്പോ​ര്‍​ട്ടു​ണ്ട്. 2011ല്‍ ​റ​ബ​ര്‍ വി​ല 535 യെ​ന്‍ വ​രെ ഉ​യ​ര്‍​ന്ന് റി​ക്കാ​ര്‍​ഡ് സ്ഥാ​പി​ച്ചി​രു​ന്നു. ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ള്‍ മൂ​ലം ചൈ​ന​യി​ല്‍ ഷാ​ങ്ഹാ​യ് എ​ക്സ്ചേ​ഞ്ചി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വാ​ര​മ​ധ്യ​ത്തോ​ടെ മാ​ത്ര​മേ പു​ന​രാ​രം​ഭി​ക്കൂ. ബാ​ങ്കോ​ക്കി​ല്‍ റ​ബ​ര്‍ കി​ലോ 268 രൂ​പ​യി​ലാ​ണ്.

സം​സ്ഥാ​ന​ത്ത് അ​നു​കൂ​ല കാ​ലാ​വ​സ്ഥ​‍ അ​വ​സ​ര​മാ​ക്കി റ​ബ​ര്‍ ടാ​പ്പിം​ഗ് പ​ര​മാ​വ​ധി ഉ​യ​ര്‍​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് കാ​ര്‍​ഷി​ക മേ​ഖ​ല. പ​ല ഭാ​ഗ​ങ്ങ​ളി​ലും മ​ര​ങ്ങ​ളി​ല്‍​നി​ന്നു​ള്ള പാ​ല്‍ ല​ഭ്യ​ത സാ​ധാ​ര​ണ സെ​പ്റ്റം​ബ​റി​ല്‍ ല​ഭി​ക്കു​ന്ന അ​ള​വി​ലേ​ക്ക് എ​ത്തി​യി​ട്ടി​ല്ല. ഉ​യ​ര്‍​ന്ന പ​ക​ല്‍ച്ചൂ​ട് ത​ന്നെ​യാ​ണ് യീ​ല്‍​ഡ് കു​റ​യാ​ന്‍ ഇ​ട​യാ​ക്കി​യ​ത്. ലാ​റ്റ​ക്സ് കി​ലോ 193 രൂ​പ​യി​ല്‍​നി​ന്നും 198 രൂ​പ​യാ​യി. ആ​ര്‍​എ​സ്എ​സ് നാ​ലാം ഗ്രേ​ഡ് 277 രൂ​പ​യി​ല്‍​നി​ന്നും 280 രൂ​പ​യാ​യി.

പ്രൗ​ഢിയിൽ കു​രു​മു​ള​ക്

ആ​ഗോ​ള സു​ഗ​ന്ധ​വ്യ​ഞ​ജ​ന വി​പ​ണി​യി​ല്‍ മ​ല​ബാ​ര്‍ കു​രു​മു​ള​ക് അ​തി​ന്‍റെ പ്രൗ​ഡി നി​ല​നി​ര്‍​ത്തു​ക​യാ​ണ്. ന​ട​പ്പു വ​ര്‍​ഷം 50ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഇ​ന്ത്യ​ന്‍ കു​രു​മു​ള​ക് ക​യ​റ്റു​മ​തി ന​ട​ന്നു. ഓ​സ്ട്രേ​ലി​യ​യും അ​മേ​രി​ക്ക​യും ബ്രി​ട്ട​നു​മാ​ണ് ഇ​റ​ക്കു​മ​തി​യി​ല്‍ മു​ന്നി​ല്‍. ക​യ​റ്റു​മ​തി വി​പ​ണി​യി​ല്‍ ഇ​ന്ത്യ സ​ജീ​വ​മ​ല്ലെ​ന്ന് ക​ഴി​ഞ്ഞ ല​ക്കം സൂ​ചി​പ്പി​ച്ചി​രു​ന്ന​ങ്കി​ലും അ​തി​ന്‍റെ കൂ​ടു​ത​ല്‍ വ്യ​ക്ത​ത​യ്ക്കാ​യി ന​ട​ത്തി​യ നീ​ക്ക​ങ്ങ​ളാ​ണ് ഇ​റ​ക്കു​മ​തി രാ​ജ്യ​ങ്ങ​ള്‍ മ​ല​ബാ​ര്‍ മു​ള​ക് ഇ​പ്പോ​ഴും ശേ​ഖ​രി​ക്കു​ന്ന ക​ണ​ക്കു​ക​ള്‍ ക​ണ്ടെ​ത്താ​നാ​യ​ത്.

ആ​ഭ്യ​ന്ത​ര വി​ല​ക്ക​യ​റ്റം ത​ട​യാ​ന്‍ വി​ദേ​ശ ഓ​ര്‍​ഡ​റി​ല്ലെ​ന്ന് നാ​ഴി​ക​യ്ക്ക് നാ​ല്‍​പ്പ​തു വ​ട്ടം ക​യ​റ്റു​മ​തി ലോ​ബി പ​റ​യു​ന്ന​തി​ന്‍റെ ചു​രു​ക്കം ഇ​പ്പോ​ള്‍ ക​ര്‍​ഷ​ക​ര്‍​ക്ക് വ്യ​ക്ത​മാ​യിക്കാ​ണും. അ​മേ​രി​ക്ക​യും യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍​ക്കും മ​ല​ബാ​ര്‍ മു​ള​കി​നോ​ടു​ള്ള പ്രേ​മം ഒ​ട്ടും കു​റ​ഞ്ഞി​ട്ടി​ല്ല. എ​ന്നാ​ല്‍ ഒ​രു വ്യാ​ഴ​വ​ട്ടം മു​ന്നേ അ​വ​ര്‍ ശേ​ഖ​രി​ച്ചി​രു​ന്ന അ​ള​വി​ല്‍ കു​റ​വ് സം​ഭ​വി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ വി​ദേ​ശ ഓ​ര്‍​ഡ​റു​ക​ളെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ള്‍​ക്കു മു​ന്നി​ല്‍ വി​ല​ക്ക​യ​റ്റം ഭ​യ​ന്ന് ക​യ​റ്റു​മ​തി ലോ​ബി മൗ​നം പാ​ലി​ക്കു​ക​യാ​ണ്.

ഇ​ന്ത്യ​ന്‍ വി​ല ട​ണ്ണി​ന് 7800-8000 ഡോ​ള​റി​ലാ​ണ്. അ​തേ​സ​മ​യം ഉ​ത്പാ​ദ​നം പ്ര​തീ​ക്ഷ​യ്ക്കൊ​ത്ത് ഉ​യ​രു​ന്നി​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ ബ്ര​സീ​ലി​യ​ന്‍ ആ​ഭ്യ​ന്ത​ര മാ​ര്‍​ക്ക​റ്റി​ല്‍ കു​രു​മു​ള​കി​ന് ഡി​മാ​ൻ​ഡ് ഉ​യ​രു​ന്നു. ബ്ര​സീ​ലി​യ​ന്‍ മു​ള​ക് വി​ല ട​ണ്ണി​ന് 5850 ഡോ​ള​റാ​ണ്. വി​യ​റ്റ്നാം 550 ലി​റ്റ​ര്‍ 6250 ഡോ​ള​റും ഇ​ന്തോ​നേ​ഷ്യ 6800 ഡോ​ളറും മ​ലേ​ഷ്യ​ന്‍ 9250 ഡോ​ള​റു​മാ​ണ്.

ഉ​ത്ത​രേ​ന്ത്യ​ന്‍ ക​റി​മ​സാ​ല വ്യ​വ​സാ​യി​ക​ള്‍​ക്ക് ദീ​പാ​വ​ലി വ​രെ​യു​ള്ള കാ​ല​യ​ള​വി​ലേ​ക്ക് വ​ന്‍​തോ​തി​ല്‍ ച​ര​ക്ക് ആ​വ​ശ്യ​മു​ണ്ട്. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥാ മൂ​ലം അ​ടു​ത്ത വ​ര്‍​ഷം വി​ള​വ് ചു​രു​ങ്ങു​മെ​ന്ന ഭീ​തി ക​ര്‍​ഷ​ക​രി​ലു​ള്ള​തി​നാ​ല്‍ അ​വ​ര്‍ വി​ല്പ്പ​ന നി​യ​ന്ത്രി​ക്കു​ന്ന​തി​ല്‍ തെ​റ്റ് പ​റ​യാ​നാ​കി​ല്ല. കൊ​ച്ചി ഗാ​ര്‍​ബി​ള്‍​ഡ് കു​രു​മു​ള​ക് ക്വി​ന്‍റ​ലി​ന് 72,200 രൂ​പ.

വ​ഴു​തി വെ​ളി​ച്ചെണ്ണ

മാ​സാ​രം​ഭ ഡി​മാ​ൻ​ഡും ദീ​പാ​വ​ലി വ​രെ​യു​ള്ള ഉ​യ​ര്‍​ന്ന വി​ല​യും മു​ന്നി​ല്‍ ക​ണ്ട് സം​ഭ​രി​ച്ച വെ​ളി​ച്ചെണ്ണ വ​ന്‍​കി​ട മി​ല്ലു​കാ​ര്‍ വി​റ്റു​മാ​റാ​ന്‍ ശ്ര​മം ന​ട​ത്തി. ഭ​ക്ഷ്യ എ​ണ്ണ ഇ​റ​ക്കു​മ​തി ഡ്യൂ​ട്ടി​ല്‍ വ​രു​ത്തി​യ ഇ​ള​വു​ക​ള്‍ കാ​ങ്ക​യം ലോ​ബി​യു​ടെ ക​ണ​ക്ക് കൂ​ട്ട​ലു​ക​ള്‍ പാ​ടെ ത​കി​ടം മ​റി​ച്ചു. ഓ​ണ​വേ​ള​യി​ല്‍ കൃ​ത്രി​മ വി​ല​ക്ക​യ​റ്റം സൃ​ഷ്ടി​ച്ച രീ​തി​യി​ല്‍ ദീ​പാ​വ​ലി​ക്ക് മു​ന്നോ​ടി​യാ​യി വി​പ​ണി​യെ അ​മ്മാ​ന​മാ​ടാ​നാ​വു​മെ​ന്ന ക​ണ​ക്ക് കൂ​ട്ട​ലി​ലാ​യി​രു​ന്നു അ​വ​ര്‍.

എ​ന്നാ​ല്‍ പാം ​ഓ​യി​ലും സൂ​ര്യ​കാ​ന്തി എ​ണ്ണ​യും കേ​ര​ള​ത്തി​ല്‍ കൂ​ടു​ത​ലാ​യി വി​ൽ്പ​ന​യ്ക്ക് എ​ത്തു​മെ​ന്ന​തി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ താ​ഴ്ന്ന വി​ല​യ്ക്ക് മു​ന്‍​തൂ​ക്കം ന​ല്‍​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് മി​ല്ലു​കാ​ര്‍.

കൊ​ച്ചി​യി​ല്‍ വെ​ളി​ച്ചെ​ണ്ണ ക്വി​ന്‍റ​ലി​ന് 25,300 രൂ​പ​യി​ല്‍​നി​ന്നും 24,900 രൂ​പ​യാ​യി. കാ​ങ്ക​യ​ത്ത് നി​ര​ക്ക് 21,675 രൂ​പ​യി​ല്‍​നി​ന്നും 20,675ലേ​ക്ക് ഇ​ടി​ഞ്ഞു, ഒ​റ്റ ആ​ഴ്ച​യി​ല്‍ 1000 രൂ​പ​യു​ടെ കു​റ​വ്. വി​പ​ണി​യി​ലെ പു​തി​യ സം​ഭ​വവി​കാ​സ​ങ്ങ​ള്‍ നാ​ളി​കേ​ര ഉ​ത്പ​ന്ന​ങ്ങ​ളെ അ​ല്പം പി​രി​മു​റു​ക്ക​ത്തി​ലാ​ക്കാം.

സു​ഗ​ന്ധം ഇ​ര​ട്ടി​പ്പി​ച്ച് ഏലം

ആ​ഭ്യ​ന്ത​ര വ്യാ​പാ​രി​ക​ളെ​യും ക​യ​റ്റു​മ​തി​ക്കാ​രും ലേ​ല​കേ​ന്ദ്ര​ങ്ങ​ളി​ല്‍​നി​ന്ന് പ​ര​മാ​വ​ധി ഏ​ല​ക്ക സം​ഭ​രി​ക്കാ​ന്‍ ഉ​ത്സാ​ഹി​ച്ചു. ശ​രാ​ശ​രി ഇ​ന​ങ്ങ​ള്‍ വാ​രാ​ന്ത്യം കി​ലോ 3187 രൂ​പ​യി​ലും മി​ക​ച്ച​യി​ന​ങ്ങ​ള്‍ 3793 രൂ​പ​യി​ലു​മാ​ണ്.

Latest News

Corehub Up